പോസ്റ്റൽ വോട്ടുകൾ സിപിഎം തട്ടിയെടുത്തു: കെ സുരേന്ദ്രൻ

single-img
3 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം വ്യാപകമായി പോസ്റ്റൽ വോട്ടുകൾ തട്ടിയെടുത്തുവെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ്റെ ആരോപണം. പത്തനംതിട്ട മണ്ഡലത്തിൽ മാത്രം മൂവായിരത്തോളം പോസ്റ്റൽ വോട്ടുകളാണ് സിപിഎം തട്ടിയെടുത്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളും വ്യാപകമായി തട്ടിയെടുക്കാൻ കളക്‌ടറേറ്റുകളിൽ സിപിഎമ്മിന്‍റെ നേതൃത്വത്തിന്‍റെ പ്രത്യേക സെൽ പ്രവർത്തിച്ചിരുന്നു. ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റൽ വോട്ടിന്‍റെ ചുമതലയുള്ള ട്രാൻസ്ഫർ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും വോട്ട് തട്ടിയെന്ന് സുരേന്ദ്രൻ ആരോപിച്ചു.