സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന് ഇസ്ലാം ആവശ്യപ്പെടുന്നില്ല: കേരള നദ് വത്തുള്‍ മുജാഹിദ്ദീന്‍

single-img
3 May 2019

സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന് ഇസ്ലാം മതം നിഷ്‌കര്‍ഷിക്കുന്നില്ലെന്ന്‌ കേരള നദ് വത്തുള്‍ മുജാഹിദ്ദീന്‍. ബുർഖാ നിരോധനത്തില്‍ എംഇഎസിന് പിന്തുണയുമായയാണ് കേരള നദ് വത്തുള്‍ മുജാഹിദ്ദീന്‍ പ്രസിഡന്റ് ടിപി അബ്ദുള്ള കോയ രംഗത്തെത്തിയത്. ഇതേചൊല്ലി ഇപ്പോഴുണ്ടാക്കുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കെടി ജലീലും എംഇഎസിനെ അനൂകൂലിച്ച് രംഗത്തെത്തിയിരുന്നു. മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോയെന്ന് മുസ്ലിം മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. സ്ത്രീകള്‍ മുഖവും പുറംകൈയും മറയ്ക്കരുതെന്ന് ഇസ്ലാം മതം പറയുന്നുണ്ടെന്നും ഹജ് ചെയ്യുമ്പോഴും നിസ്‌കരിക്കുമ്പോഴും മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കാറില്ലെന്നും ജലീല്‍ ചൂണ്ടിക്കാട്ടി.

വസ്ത്രധാരണ രീതിയില്‍ ഏതെങ്കിലും ഒരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ഈ വിഷയത്തില്‍ സമവായമുണ്ടാക്കാന്‍ മത സംഘടനകള്‍ തന്നെ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.