‘നിങ്ങള്‍ ആരോ ആയിക്കൊള്ളട്ടേ; നിരത്തുകളില്‍ വാഹനമോടിക്കുമ്പോള്‍ നിങ്ങള്‍ ഡ്രൈവര്‍ മാത്രമാണ്: ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

single-img
3 May 2019

കേരള പൊലീസ് എഫ്ബി പോസ്റ്റ്

നിങ്ങള്‍ ആരോ ആയിക്കൊള്ളട്ടേ…. നിരത്തുകളില്‍ വാഹനമോടിക്കുമ്പോള്‍ നിങ്ങള്‍ ഡ്രൈവര്‍ മാത്രമാണ്. ഡ്രൈവര്‍ എന്ന പദത്തിലെ ഓരോ അക്ഷരവും ഓരോ ഗുണങ്ങളെ പ്രതിനിധീകരിക്കുന്നു.

D Decency

R Respect

I Intelligence

V Vision

E Efficiency

R Responsibiltiy

ഗതാഗത സംസ്‌കാരം എന്നത് ഡ്രൈവര്‍മാരെയും ഡ്രൈവിംഗ് രീതികളെയും കൂടി ഉള്‍ക്കൊള്ളുന്നതാണ്. ഡ്രൈവറുടെ പിഴവ് മൂലമാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നത്. ലോകത്ത് വാഹനാപകടം മൂലം കൂടുതല്‍ ആളുകള്‍ മരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലാണ് നമ്മുടെ രാജ്യം.. വാഹനാപകടങ്ങള്‍ ഒഴിവായി കിട്ടണമെങ്കില്‍ ഡ്രൈവര്‍മാര്‍ റോഡ് നിയമങ്ങള്‍ അറിയുക മാത്രമല്ല അതിലുപരി നിരത്തുകളില്‍ ചില ഗുണങ്ങള്‍ കൂടി പാലിക്കപ്പെടണം. വാഹനമോടിക്കല്‍ ഏറെ ശ്രദ്ധയും ഉത്തരവാദിത്തവും വേണ്ട കര്‍ത്തവ്യം കൂടിയാണ്.