‘വാപ്പച്ചിയും ലാലേട്ടനും തമ്മിലുള്ള സ്‌നേഹം അതിഗംഭീരമാണ്; ഇവരുടെ പേരില്‍ ബാക്കിയുള്ളവര്‍ക്ക് എന്താ ഇത്ര പ്രശ്‌നം എന്നുവരെ തോന്നിയിട്ടുണ്ട്’: ദുല്‍ഖര്‍ സല്‍മാന്‍

single-img
3 May 2019

കുടുംബത്തോടൊപ്പം മമ്മൂട്ടി ലൂസിഫര്‍ കണ്ടെന്നും വാപ്പച്ചിയും ലാലേട്ടനും തമ്മിലുള്ള സ്‌നേഹം അതിഗംഭീരമാണെന്നും ദുല്‍ഖര്‍ സല്‍മാന്‍. റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്. വീട്ടില്‍ ഒരു മിനി തിയേറ്റര്‍ ഉണ്ടെന്നും അവിടിരുന്നാണ് കുടുംബം ലൂസിഫര്‍ കണ്ടതെന്നും ദുല്‍ഖര്‍ പറഞ്ഞു.

‘വാപ്പച്ചിയും ലാലേട്ടനും തമ്മിലുള്ള സ്‌നേഹം ഗംഭീരമാണ്. അവരുടെ സ്‌നേഹം കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്. ചെറുപ്പം മുതലേ അത് കാണുന്നതാണ്. ഇത് കാണുമ്പോള്‍ ഇവരുടെ പേരില്‍ ബാക്കിയുള്ളവര്‍ക്ക് എന്താ ഇത്ര പ്രശ്‌നം എന്നുവരെ തോന്നിയിട്ടുണ്ട്’ ദുല്‍ഖര്‍ പറഞ്ഞു.

തനിക്ക് ലൂസിഫര്‍ മുഴുവനും കാണാന്‍ സാധിച്ചില്ല. ആ സമയത്ത് മറ്റൊരു സിനിമയുടെ കഥ കേള്‍ക്കുകയായിരുന്നു. ഇനി മുഴുവനായും കാണണമെന്നും ദുല്‍ഖര്‍ പറഞ്ഞു.