കോപ്പിയടി വിവാദം; ദീപ നിശാന്തിന്റെ പ്രിന്‍സിപ്പലിന് യു.ജി.സിയുടെ നോട്ടീസ്

single-img
3 May 2019

കേരള വര്‍മ കോളേജിലെ അധ്യാപികയായ ദീപാ നിശാന്ത് കവിത കോപ്പിയടിച്ച വിഷയവുമായി ബന്ധപ്പെട്ട് കോളേജിനോട് യുജിസി വിശദീകരണം തേടി. കേരള വര്‍മ കോളേജ് പ്രിന്‍സിപ്പലിനാണ് യുജിസിയുടെ വിശദീകരണം ആവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചത്.

എന്താണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. കോളജ്തല അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. അധ്യാപികയുടെ സത്യസന്ധതയെ ചോദ്യംചെയ്തുള്ള പരാതിയിലാണു യുജിസി ഇടപെടല്‍.

‘അങ്ങനെയിരിക്കെ മരിച്ചുപോയി ഞാന്‍/നീ’ എന്ന ശീര്‍ഷകത്തില്‍ കവി എസ്.കലേഷ് 2011ല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതയിലെ വരികളാണു ദീപ നിശാന്ത് സ്വന്തമെന്ന മട്ടില്‍ പ്രസിദ്ധീകരിച്ചതും വിവാദമായതും.