എൽഡിഎഫ് തകർന്നടിയും; തൃശൂരിൽ ബിജെപി അപ്രതീക്ഷിത വിജയം നേടും: ബിജപി വിലയിരുത്തൽ

single-img
3 May 2019

സംസ്ഥാനത്ത് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തകര്‍ന്നടിയുമെന്ന് ബിജെപി. തെരഞ്ഞെടുപ്പ് സംബന്ധിച്ച ബിജെപിയുടെ പ്രാഥമിക വിലയിരുത്തലിലാണ് ഇക്കാര്യം പറയുന്നത്.  തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ ഇരുപതിനായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിന് എന്‍ഡിഎ ജയിക്കുമെന്നും ബിജെപി വോട്ടുവിഹിതം ഇരുപതു ശതമാനമായി ഉയരുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.

തൃശൂരില്‍ അദ്ഭുതപ്പെടുത്തുന്ന അട്ടിമറി തള്ളാനാവില്ലെന്നും ബിജെപി കോര്‍കമ്മിറ്റി യോഗവും പാര്‍ലമെന്റ് മണ്ഡലം ചുമതലക്കാരുടെയും സ്ഥാനാര്‍ഥികളുടെയും സംയുക്ത യോഗവും വിലയിരുത്തി. യുഡിഎഫിനും എല്‍ഡിഎഫിനും ഒപ്പം നില്‍ക്കാവുന്ന വിധത്തിലേക്ക് ഈ തെരഞ്ഞെടുപ്പോടെ എന്‍ഡിഎ മാറിയെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.

യുഡിഎഫിന് അനുകൂലമായ ന്യൂനപക്ഷ ഏകീകരണം സംസ്ഥാനത്ത് സംഭവിച്ചിട്ടുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഇത് എല്‍ഡിഎഫിന് കനത്ത ക്ഷീണമുണ്ടാക്കും. ശബരിമല വിഷയത്തില്‍ ഭൂരിപക്ഷ വോട്ടുകള്‍ ചോരുന്നതോടെ ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തകര്‍ന്നടിയുമെന്നും ബിജെപി കണക്കുകൂട്ടുന്നു.