മുസ്ലീങ്ങൾ പാലു തരാത്ത പശുക്കൾ; തീറ്റ കൊടുക്കേണ്ടതില്ല: വിവാദപരാമർശവുമായി ബിജെപി എംഎല്‍എ പ്രശാന്ത ഫൂക്ക

single-img
3 May 2019

മുസ്ലീങ്ങൾ പാലു തരാത്ത പശുക്കളാണെന്ന വിവാദപരാമർശവുമായി ബിജെപി എംഎൽഎ. അസമിലെ ബിജെപി എംഎല്‍എ പ്രശാന്ത ഫൂക്കനാണ് പരാമര്‍ശവുമായി രംഗത്തെത്തിയത്. അസമിലെ തൊണ്ണൂറ് ശതമാനം മുസ്ലീങ്ങളും ബിജെപിക്ക് വോട്ട് ചെയ്യാത്തവരാണെന്നും പാലുതരാത്ത പശുവിന് എന്തിനാണ് തീറ്റ കൊടുക്കുന്നതെന്നും ഫുക്കന്‍ ചോദിച്ചു.

എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹാഫിസ് റഷീദ് അഹമ്മദ് ചൗധരി പറഞ്ഞു. സംസ്ഥാനത്ത് സഹോദരങ്ങളെ പോലെ കഴിയുന്ന ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കാനാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാവിന്റെ പരാമര്‍ശം നാണക്കേടുണ്ടാക്കുന്നതും അങ്ങേയറ്റം അപലപനീവുമാണെന്ന് ഗുവഹാത്തി ഹൈക്കോടതിയിലെ അഡ്വക്കേറ്റ് നെക്കുബര്‍ സമാന്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ ബിജെപി അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.