ഇനി മുതല്‍ കേരളം രണ്ടു മുന്നണികളുടെയല്ല; മൂന്നു മുന്നണികളുടെ സ്വാധീനമേഖലെയന്നു ബിജെപി

single-img
3 May 2019

ഇനി മുതല്‍ കേരളം രണ്ടു മുന്നണികളുടെയല്ല, മൂന്നു മുന്നണികളുടെ സ്വാധീനമേഖലയാണെന്നു ബിജെപി. ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്ത് ഒട്ടുമിക്ക മണ്ഡലങ്ങളിലും നടക്കുക ത്രികോണ പോരാട്ടമായിരിക്കുമെന്നും ബിജെപി പറയുന്നു. തിരഞ്ഞെടുപ്പ് അവലോകനത്തിന് ചേർന്ന ബി.ജെ.പി. നേതൃയോഗത്തിലാണ് ഇക്കാര്യങ്ങൾ ചർച്ചയായത്.

ബിജെപിയുടെ വോട്ടുവിഹിതം 20% വരെ ഉയരും. ഇതില്‍ ചെറിയ മാറ്റം വന്നാല്‍ പോലും 18 ശതമാനത്തില്‍ കുറയില്ല. 2014 ല്‍ 10.82 ശതമാനമായിരുന്നു ബിജെപി വോട്ടുവിഹിതം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് 15 ശതമാനത്തിലെത്തി. ഇത്തവണ 20 ലെത്തുന്നതോടെ രണ്ടു സീറ്റില്‍ ജയം ഉറപ്പിക്കാനാവും.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഇരുപതിനായിരം വോട്ടിന്റെ വരെ ഭൂരിപക്ഷത്തിനു  ജയിക്കും. തൃശൂരില്‍ സുരേഷ് ഗോപി ഉണ്ടാക്കിയത് വന്‍ മുന്നേറ്റമാണ്. മൂന്നു ലക്ഷം വോട്ടു കിട്ടുമെന്നാണ് പ്രാഥമിക കണക്കുകള്‍. ഇതിനപ്പുറം പോയി അദ്ഭുതപ്പെടുത്തുന്ന ഒരു അട്ടിമറിയും പാര്‍ട്ടി അവിടെ പ്രതീക്ഷിക്കുന്നുണ്ടെന്നും ബിജെപി വിലയിരുത്തി.