മലയാള പടം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ഭാവന

single-img
3 May 2019

നടി ഭാവന ഏറ്റവും അവസാനം അഭിനയിച്ച മലയാള ചിത്രം പൃഥ്വിരാജ് നായകനായ ആദം ജോണ്‍ ആണ്. ഈ ചിത്രത്തിന് ശേഷം ഭാവന മലയാള ചിത്രം കമ്മിറ്റ് ചെയ്തിട്ടില്ല. ഇനിയെന്നായിരിക്കും വീണ്ടും മലയാളത്തിലേക്ക് ഭാവനയെത്തുകയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ആരാധകരുടെ അന്വേഷണങ്ങള്‍ക്ക് ഒരു വീഡിയോ അഭിമുഖത്തില്‍ മറുപടി പറയുകയാണ് ഭാവന.

മലയാളത്തില്‍ നിന്ന് നല്ല പ്രൊജക്റ്റുകള്‍ വരുന്നുണ്ട്. ആദം ജോണിനു ശേഷം ഞാന്‍ ഒരു പടവും കമ്മിറ്റ് ചെയ്തിട്ടില്ല. മലയാളം പടം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ഭാവന പറയുന്നു. ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ഭാവന നന്ദി പറയുന്നു. എല്ലാവരോടും സ്‌നേഹം. പിന്തുണയും സ്‌നേഹവും കിട്ടുന്നുണ്ട്. എല്ലാവരുടെയും മെസേജുകള്‍ക്ക് മറുപടി കൊടുക്കാന്‍ സമയം കിട്ടുന്നുണ്ടാകില്ല. പക്ഷേ സ്‌നേഹിക്കുന്ന, പിന്തുണയ്ക്കുന്ന മെസേജുകള്‍ ഒരു പ്രചോദനമാണ് ഭാവന പറയുന്നു.