75,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പത്തനംതിട്ടയിൽ വിജയിക്കുമെന്ന് കെ.സുരേന്ദ്രൻ

single-img
3 May 2019

ലോക്സഭാ തിരഞ്ഞെടുപ്പിൽ 75,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പത്തനംതിട്ടയിൽ വിജയിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. പരാജയപ്പെടുന്ന പ്രശ്നമേയില്ല, കക്ഷി രാഷ്ട്രീയത്തിന് അതീതമായി പത്തനംതിട്ടയിൽ വോട്ട് ലഭിച്ചു.

അതിനാൽ വിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടം തുടരും. പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തു പോകുമെന്നും വീണാ ജോർജ് അല്ല പിണറായി വിജയനാണ് ഇവിടെ മത്സരിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.