പരിശീലനം പൂർത്തിയാക്കി; കേരളാ പോലീസിൽ ജോലിയിൽ പ്രവേശിക്കാനൊരുങ്ങി 74 ആദിവാസി യുവാക്കൾ

single-img
2 May 2019

സംസ്ഥാന പോലീസിന്റെ ഭാ​ഗമാകാൻ പരിശീലനം പൂർത്തിയാക്കിയ 74 ആദിവാസി ഉദ്യോഗാർത്ഥികളിൽ വന്ന മാറ്റം വ്യക്തമാക്കുകയാണ് ആക്റ്റിവിസ്റ്റ് ധന്യരാമന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നല്ല ഒരു ചെരിപ്പോ അളവിനൊത്ത വസ്ത്രമോ ഇല്ലാതെ ചിലരെങ്കിലും അന്ന് ഓർഡർ വാങ്ങാൻ വേദിയിൽ വന്നിരുന്നെന്നും. എന്നാൽ ഇന്നത്തെ അവരുടെ മാറ്റം ഇത് തന്നെയാണ് നമ്മളും ആഗ്രഹിക്കുന്നതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

ഇവർ 10 മാസത്തെ പരിശീലനം പൂർത്തിയാക്കി കേരള പൊലീസിന്റെ ഭാഗമാകാൻ ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. തൃശൂർ ജില്ലയിലെ കെപ്പയിലെ പരിശീലന കേന്ദ്രത്തിൽ പോയപ്പോൾ ഇത്ര മിടുക്കരായ ഒരു ബാച്ചിനെ അവർ കണ്ടിട്ടില്ലെന്ന് ഐജി അജിത് കുമാർ പറഞ്ഞതായും ധന്യ കുറിപ്പിൽ വ്യക്തമാക്കുന്നു.

10 മാസത്തെ പരിശീലനം പൂർത്തിയാക്കി കേരള പൊലീസിന്റെ ഭാഗമാകാൻ ചുരുങ്ങിയ ദിവസങ്ങൾ മാത്രം ശേഷിക്കുന്നു 74 ആദിവാസി…

Posted by Dhanya Raman on Wednesday, May 1, 2019