തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; അയല്‍വാസി ഒളിവില്‍

single-img
2 May 2019

തിരുവനന്തപുരം: തലസ്ഥാനത്തു ഓട്ടിസം ബാധിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അയൽവാസി ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ഇന്നലെ രാത്രിയാണ് സംഭവം. കുളിമുറിയിൽ കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ അയൽവാസി ഷാജഹാൻ പീഡിപ്പിച്ചെന്നാണ് പരാതി.

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ ചുമത്തി പോലീസ് കേസെടുത്തു. ഒളിവിൽ പോയ പ്രതിക്കായി പോത്തൻകോട് പോലീസ് തിരച്ചിൽ ഊർജിതമാക്കി.

അതേസമയം, ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു.