ദിലീപ് – അനുസിതാര ചിത്രം “ശുഭരാത്രി” പ്രൊമോ വീഡിയോ പുറത്തിറങ്ങി

single-img
2 May 2019

ദിലീപ്,സിദ്ധിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വ്യാസൻ കെ പി, കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “ശുഭരാത്രി” എന്ന ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ പരിചയപ്പെടുത്തുന്ന ആദ്യ പ്രൊമോ വീഡിയോ പുറത്തിറങ്ങി.

നായകനായ ദിലീപിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇന്ന് രാത്രി ഏഴു മണിക്കായിരുന്നു വീഡിയോ പുറത്തുവിട്ടത്. അജു വർഗ്ഗീഷ്, വിജയ് ബാബു, മണികണ്ഠൻ, നാദിർഷ, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നെടുമുടി വേണു, സായ്കുമാർ, സുധി കോപ്പ, അശോകൻ, ഹരീഷ് പേരടി, കലാഭവൻ ഹനീഫ്, ജയൻ ചേർത്തല, ജോബി പാല, അനു സിത്താര, ആശാ ശരത്ത്, ഷീലു എബ്രാഹം, ശാന്തി കൃഷ്ണ, സ്വാസിക, കെ പി എ സി ലളിത, തെസ്നി ഖാൻ, രേഖാ രതീഷ്, ശോഭ മോഹൻ, സരസാ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

അരോമ മോഹൻ,എബ്രാഹം മാത്യു എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്നു.എഡിറ്റിംഗ്-ഹേമന്ദ് ഹർഷൻ.

"ശുഭരാത്രി" എന്ന ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ പരിചയപ്പെടുത്ത ആദ്യ പ്രൊമൊയാണിത്‌,ഏവർക്കും "ശുഭരാത്രി" നേരുന്നു.

Posted by Dileep on Thursday, May 2, 2019