പാര്‍വതിയെ പുകഴ്ത്തി പ്രിയ വാര്യരും

single-img
2 May 2019

വലിയ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ് പാര്‍വതി പ്രധാന വേഷത്തില്‍ എത്തിയ ഉയരെ. രാഷ്ട്രീയ, സാമൂഹിക, സിനിമാ രംഗങ്ങളിലുള്ള നിരവധിപ്പേര്‍ ഈ ചിത്രത്തിലെ അഭിനയത്തിന് പാര്‍വതിയെ പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ യുവ നായിക പ്രിയ വാര്യരും പാര്‍വതിക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ്.

പാര്‍വതിയെപ്പോലൊരു അഭിനേത്രിയെ കിട്ടിയത് ഞങ്ങളുടെ അഭിമാനമാണെന്നും, ഐ സല്യൂട്ട് യൂ  എന്നുമായിരുന്നു പാര്‍വതിയെ കുറിച്ച് പ്രിയ പറഞ്ഞത്. പിന്നാലെ പ്രിയയ്ക്ക് നന്ദി അറിയിച്ച് പാര്‍വതിയും രംഗത്തെത്തി.