ഉസാമാ ബിന്‍ലാദന്‍റെ ചിത്രം പതിച്ച കാര്‍ റോഡില്‍; കൊല്ലം പോലീസ് കസ്റ്റഡിയിലെടുത്തു

single-img
2 May 2019

കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ മേധാവിയായ ഭീകരൻ ഉസാമാ ബിന്‍ലാദന്‍റെ ചിത്രം പതിച്ച കാര്‍ കൊല്ലം പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം പള്ളിമുക്കില്‍ വച്ചാണ് ഈ കാര്‍ പോലീസിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. കാര്‍ കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനത്തിന്‍റെ ഉടമയെ ചോദ്യം ചെയ്തു വരികയാണ്.

ഭീകരവാദ ആശയങ്ങളോടും നേതാക്കളോടും അനുഭാവം വച്ചു പുലര്‍ത്തുന്നവരെ തിരിച്ചറിയാന്‍ സമൂഹമാധ്യമങ്ങളിലടക്കം പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും ശക്തമായ നിരീക്ഷണം നടത്തി വരികയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ആണ് ചിത്രം പതിച്ച കാര്‍ പോലീസ് പിടിച്ചെടുത്തത്.

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം കേരളത്തില്‍ നിന്നും ചിലരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. സമുദ്രാതിര്‍ത്തി വഴി ലങ്കയില്‍ നിന്നും ചാവേറുകള്‍ കേരളത്തിലും എത്തിയേക്കാം എന്ന വിവരത്തെ തുടര്‍ന്ന് കനത്ത ജാഗ്രതയാണ് സുരക്ഷാ ഏജന്‍സികള്‍ പുലര്‍ത്തി പോരുന്നത്.