മഹിറ ഖാന്‍ വീണ്ടും വിവാഹിതയാകുന്നു

single-img
2 May 2019

പാക്കിസ്ഥാന്‍ നടി മഹിറ ഖാന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്. സംരഭകന്‍ സലിം കരിമാണ് വരന്‍. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ സിനിമ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. തുര്‍ക്കിയില്‍ വെച്ച് അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹ നിശ്ചയം.

പാക്കിസ്ഥാനിലെ ഒരു സ്റ്റാര്‍ട്ട് അപ് കമ്പനിയുടെ സിഇഒ ആണ് സലിം കരിം. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ മഹിറ ഖാന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 2007 ല്‍ അലി അസ്‌കരിയുമായി വിവാഹിതയായ മഹിറ ഖാന്‍ 2015ല്‍ വിവാഹമോചനം നേടിയിരുന്നു.