കേരളാ പോലീസിന്റെ തൊപ്പി മാറുന്നു; ഇപ്പോൾ ഉപയോഗിക്കുന്ന പി തൊപ്പികള്‍ക്ക് പകരം ഉന്നത ഉദ്യോഗസ്ഥര്‍ മാത്രം ഉപയോഗിക്കുന്ന ബറേ തൊപ്പികള്‍ എത്തും

single-img
2 May 2019

കേരളാ പോലീസിന്റെ തൊപ്പി മാറുന്നു. നിലവിൽ ഉപയോഗിക്കുന്ന പി തൊപ്പികള്‍ക്ക് പകരം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അനുവാദമുള്ള ബറേ തൊപ്പികള്‍ എല്ലാവര്‍ക്കും നല്‍കാന്‍ തീരുമാനമായി. ഇപ്പോഴുള്ള തൊപ്പി തൊപ്പി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് പോലീസ് സംഘടനകള്‍ ഡി.ജി.പിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പുതിയ തീരുമാനം.

പോലീസിൽ സിഐ റാങ്കിന് മുകളിലുള്ളവരുടെ തൊപ്പി നീല നിറമെങ്കില്‍ താഴെ റാങ്കിലുള്ളവരുടെ തൊപ്പിയുടെ നിറം കറുപ്പായിരിക്കും. പക്ഷെ,​ പാസിംഗ് ഔട്ട്, വി ഐ. പി സന്ദര്‍ശം, ഔദ്യോഗിക ചടങ്ങുകള്‍ എന്നീ സമയങ്ങളില്‍ പഴയ തന്നെ ഉപയോഗിക്കണം. പുതിയ മാറ്റം ഉൾപ്പെടുത്തിയ ഉത്തരവ് ഉടന്‍ ഇറങ്ങും.