ഭരണ സ്വാധീനത്തിന് വഴങ്ങി; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്യാമറയിലെ ദൃശ്യങ്ങളും സിപിഎമ്മിന് നൽകി; കണ്ണൂർ കളക്ടർക്കെതിരെ കെ സുധാകരൻ

single-img
2 May 2019

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വരണാധികാരികൂടിയായ കണ്ണൂർ ജില്ലാ കളക്ടർക്കെതിരെ ഗുരുതര ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ. മണ്ഡലത്തിലെ ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾക്ക് പുറമേ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്യാമറയിലെ ദൃശ്യങ്ങളും ജില്ലാ കലക്ടർ സിപിഎമ്മിന് നൽകിയെന്ന് കാണിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കെ സുധാകരൻ പരാതി നൽകി.

കളക്ടർ ഭരണ സ്വാധീനത്തിന് വഴങ്ങി പോളിംഗ് ബൂത്തുകളിലെ ദൃശ്യങ്ങൾ പകർത്താൻ ഏ‌ർപ്പെടുത്തിയ വീഡിയോ സംവിധാനത്തിന്‍റെ രഹസ്യാത്മകത നഷ്ടപ്പെടുത്തിയെന്നാണ് കെ സുധാകരൻ തന്റെ പരാതിയിൽ പറയുന്നത്. വളരെ രഹസ്യമായി സൂക്ഷിക്കേണ്ട വീഡിയോ ദൃശ്യങ്ങൾ കലക്ടർ എൽ ഡി എഫ് പ്രവർത്തകർക്ക് ലഭ്യമാക്കി. തുടർന്ന് വീഡിയോ ദൃശ്യങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ നടപടിയുണ്ടാകണമെന്നും കെ സുധാകരൻ പരാതിയിൽ ആവശ്യപ്പെടുന്നു.