ലൈംഗികാതിക്രമ പരാതി: അന്വേഷണ സമിതിക്ക് മുന്നില്‍ ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ്

single-img
2 May 2019

ലൈംഗിക പീഡന പരാതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിക്ക് മുൻപിൽ ഹാജരായി. സമിതി ചീഫ് ജസ്റ്റിസിന്റെ മൊഴി രേഖപ്പെടുത്തി. സമിതിക്ക് മുന്നിൽ ചീഫ് ജസ്റ്റിസ് ആരോപണങ്ങൾ പൂർണമായും നിഷേധിച്ചു.

പരാതിക്കാരിയായ മുൻ സുപ്രീം കോടതി ജീവനക്കാരി സമിതിയുടെ അന്വേഷണവുമായി സഹകരിക്കേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാനാണ് സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ചീഫ് ജസ്റ്റിസിന്റെ മൊഴി രേഖപ്പെടുത്തിയത്. അന്വേഷണത്തിന്റെ റിപ്പോർട്ട് സമിതി ഉടൻ തയ്യാറാക്കും.

നേരത്തെ അന്വേഷണ സമിതിക്കെതിരെ പരാതിക്കാരി കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സമിതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് വ്യക്തമാക്കിയ ഇവർ സമിതിയുമായി ഇനി സഹകരിക്കില്ലെന്നും സമിതിയുടെ സിറ്റിങുകളിൽ ഹാജരാവില്ലെന്നും പറഞ്ഞിരുന്നു.