ചെ‌ന്നൈക്ക് വമ്പൻ ജയം; ഡല്‍ഹിക്ക് ഏറ്റവും വലിയ തോല്‍വി

single-img
2 May 2019

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 80 റണ്‍സിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് വീണ്ടും പോയിന്റ് പട്ടികയില്‍ ഒന്നാമത്. 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 99 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ എം.എസ്.ധോണിയാണ് മാന്‍ ഓഫ് ദ് മാച്ച്.

സീസണില്‍ ഡല്‍ഹിയുടെ ഏറ്റവും വലിയ തോല്‍വിയാണ് ഇത്. സ്പിന്നര്‍മാരുടെ പറുദീസയില്‍ ഡല്‍ഹി കറങ്ങി വീണു. രണ്ടക്കം കടന്നത് രണ്ട് പേര്‍മാത്രം. നാല് വിക്കറ്റെടുത്ത ഇമ്രാന്‍  താഹിറും  മൂന്ന് വിക്കറ്റെടുത്ത രവീന്ദ്രേ ജഡേജയും ജയം അനായാസമാക്കി.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് മാത്രമാണ് ക്യാപിറ്റല്‍സ് നിരയില്‍ തിളങ്ങാനായത്. 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ അയ്യരെ മടക്കിയത് എം.എസ്.ഡിയുടെ മിന്നല്‍ സ്റ്റംപിങ്. അതോടെ അക്ഷരാര്‍ഥത്തില്‍ ഡല്‍ഹി തോറ്റു.

ആദ്യംബാറ്റുചെയ്ത ചെന്നൈ ക്ഷമയോടെ ഇന്നിങ്സ് പടുത്തിയര്‍ത്തി. 39 റണ്‍സെടുത്ത ഡുപ്ലെസിയും 59 റണ്‍സെടുത്ത റെയ്നയും അടിത്തറയിട്ടു. ജഡേജയും ക്യാപ്റ്റന്‍ കൂളും റണ്‍റേറ്റ് ഉയര്‍ത്തി. ജഡേജ 10 പന്തില്‍ 25 റണ്‍സെടുത്തു. ധോണി പുറത്താകതെ 22 പന്തില്‍ 44 റണ്‍സെടുത്തു. അവസാന 10 ഓവറിലാണ് ചെന്നൈ 129 റണ്‍സ് സ്കോര്‍ ചെയ്തത്