തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പതിനൊന്നു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം

single-img
1 May 2019

തലസ്ഥാനത്തു കഴക്കൂട്ടത്തിൽ പ്രവർത്തിക്കുന്ന സിഎസ്ഐ മിഷൻ സ്വകാര്യ ആശുപത്രിയില്‍ പതിനൊന്നു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം. ഇന്നലെ ഉച്ചയോടെ ആണ് സംഭവം. ആശുപത്രിയിൽ പേ വാര്‍ഡില്‍ ചികില്‍സയിലായിരുന്ന പെണ്‍കുട്ടിക്ക് നേരെയാണ് അജ്ഞാതന്റെ പീഡന ശ്രമം ഉണ്ടായത്. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന അമ്മ ലാബില്‍ പോയ സമയത്തായിരുന്നു സംഭവം.

അമ്മ പുറത്തേക്ക് പോയതിന് തൊട്ടുപിന്നാലെ മുറിയിലെത്തിയ യുവാവ് കുട്ടിയെ കടന്ന് പിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയുമായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെ ഇയാള്‍ ഇറങ്ങി ഓടി. പുറത്തുപോയ ‘അമ്മ തിരിച്ചെത്തിയപ്പോഴാണ് പീഡന ശ്രമം പുറത്തറിയുന്നത്.

രക്ഷിതാക്കൾ നൽകിയ പരാതിയില്‍ പോലീസ് കേസെടുത്തു. ഏകദേശം 25 വയസ് പ്രായം തോന്നിക്കുന്ന ആളാണ് ഉപദ്രവിച്ചതെന്നാണ് കുട്ടിയുടെ മൊഴി. ആശുപത്രിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.