വയനാട് മണ്ഡലത്തെ ചൊല്ലി എന്‍ഡിഎയില്‍ പൊട്ടിത്തെറി

single-img
1 May 2019

വോട്ടെടുപ്പ് കഴിഞ്ഞതോടെ വയനാട് മണ്ഡലത്തെ ചൊല്ലി എന്‍ഡിഎയില്‍ പൊട്ടിത്തെറി. ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ഘടക കക്ഷിയായ ബിഡിജെഎസ് രംഗത്തെത്തി. വയനാട്ടില്‍ എന്‍ഡിഎ സംവിധാനം ഫലപ്രദമായില്ലെന്നും പ്രവര്‍ത്തനത്തില്‍ ഏകോപനമുണ്ടായിട്ടില്ലെന്നും ബിഡിജെഎസ് വയനാട് ജില്ലാ പ്രസിഡന്റും എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറിയുമായ എന്‍ കെ ഷാജി പറഞ്ഞു.

വയനാട് മണ്ഡലത്തിന് ബിജെപി ഒരു പരിഗണനയും നല്‍കിയില്ല. തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി ദേശീയ നേതാക്കള്‍ എത്താത്തതില്‍ ബി.ഡി.ജെ.എസ് അതൃപ്തി പ്രകടിപ്പിച്ചു. എന്‍.ഡി.എ സംവിധാനം കേരളത്തില്‍ ഫലപ്രദമല്ലെന്നും എന്‍.കെ ഷാജി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങളില്‍ ഏകോപനമുണ്ടായില്ലെന്നും ആരോപണമുണ്ട്.