പി.വി. അന്‍വറിന്റെ കോലംകത്തിച്ച് എ.ഐ.വൈ.എഫ്; തെരുവില്‍ തടയുമെന്നും ഭീഷണി

single-img
1 May 2019

സി.പി.ഐക്കെതിരായ പരാമര്‍ശത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ പരസ്യ പ്രതിഷേധവുമായി എ.ഐ.വൈ.എഫ്. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ അന്‍വറിന്റെ കോലം കത്തിച്ചു. സി.പി.ഐക്കെതിരെ വിമര്‍ശനം തുടര്‍ന്നാല്‍ കടുത്ത പ്രതിഷേധം നേരിടേണ്ടിവരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിലായി നടത്തുന്ന പ്രസ്താവനകളിലൂടെ അന്‍വറിന്റെ ഇടതുപക്ഷമനസ്സ് നഷ്ടപ്പെട്ടുവെന്നാണ് മനസ്സിലാകുന്നതെന്ന് മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.കെ. സമദ് പറഞ്ഞു. മഞ്ഞളാംകുഴി എം.എല്‍.എയുടെ വഴിതേടാന്‍ അന്‍വര്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ഇടതുപക്ഷത്തെ അതിന്റെ ചവിട്ടുപടിയാക്കാന്‍ ഉദ്ദേശിക്കേണ്ട ആവശ്യമില്ലെന്നും സമദ് പറഞ്ഞു. മലപ്പുറം ജില്ലയുടെ മുഴുവന്‍ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനത്തിനും ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.