ഇരുപത്തിയഞ്ചുകാരിയായ വനിതാ ഡോക്ടറെ ഫ്‌ളാറ്റിനുള്ളില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; സഹപാഠികളെ കാണാനില്ല

single-img
1 May 2019

ഡല്‍ഹിയില്‍ ഇരുപത്തിയഞ്ചുകാരിയായ വനിതാ ഡോക്ടറെ ഫ്‌ളാറ്റിനുള്ളില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. എംഡി പരീക്ഷയ്ക്കു തയാറെടുക്കുന്ന ഡോ. ഗരിമ മിശ്രയാണു കൊല്ലപ്പെട്ടത്. ഇവരുടെ ഫഌറ്റിനു സമീപം താമസിക്കുന്ന ഗരിമയുടെ സുഹൃത്തായ മറ്റൊരു ഡോക്ടറടക്കം രണ്ടു പേരെ കാണാനില്ലെന്നു പൊലീസ് അറിയിച്ചു. വടക്കന്‍ ഡല്‍ഹിയിലെ രഞ്ജീത്‌നഗറിലാണു സംഭവം. ഗരിമയുടെ സഹപാഠികളെയാണു കാണാതായിരിക്കുന്നത്.