‘മോദിയുടെ റാലികളില്‍ ആളുകളെ എത്തിക്കുന്നത് കോടികള്‍ ഒഴുക്കി’

single-img
1 May 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികളില്‍ ആളുകളെ എത്തിക്കുന്നത് കോടികള്‍ ഒഴുക്കിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വിവിധ ഏജന്‍സികളെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ ജനാധിപത്യത്തിന് തന്നെ വെല്ലുവിളിയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ മമതയെ പരിഹസിച്ച് മോദി രംഗത്തെത്തിയിരുന്നു. തന്റെ റാലിയിലെ ജന പങ്കാളിത്തം കണ്ട് മമതയുടെ തലച്ചോറ് പൊട്ടിത്തെറിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഏജന്‍സികള്‍ മുഖേന റാലികളിലേക്ക് ആളുകളെ എത്തിക്കുന്നതിന് കോടികള്‍ മുടക്കുന്നുവെന്ന് മമത ആരോപിച്ചത്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യം ഭരിക്കുന്ന മോദി രാജ്യത്തിന്റെ നന്മക്കായി ഒന്നും ചെയ്തിട്ടില്ലെന്നു കുറ്റപ്പെടുത്തിയ മമത ജനങ്ങളെ മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലിക്കാനാണ് മോദി ഭരണൂടം ശ്രമിച്ചതെന്നും തുറന്നടിച്ചു.