അങ്ങേര് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട് കൊടുക്കട്ടെ, പിന്നെ ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കോടതിയുണ്ട്; ടിക്കാറാം മീണയ്ക്കെതിരെ മന്ത്രി എംഎം മണി

single-img
1 May 2019

സംസ്ഥാനം ചർച്ച ചെയ്യുന്ന കള്ളവോട്ട് വിവാദത്തിൽ യുഡിഎഫിനെയും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെയും രൂക്ഷമായി വിമര്‍ശിച്ച് വൈദ്യുത മന്ത്രി എംഎം മണി. തെരഞ്ഞെടുപ്പിൽ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കാണിക്കുന്ന പച്ച തട്ടിപ്പാണ് കള്ളവോട്ട് ആരോപണമെന്നായിരുന്നു മന്ത്രിയുടെ ആരോപണം. ഇതിന് ശേഷം മന്ത്രി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ തിരിയുകയായിരുന്നു. ആരാണ് ടിക്കയറാം മീണ എന്ന് ചോദിച്ചായിരുന്നു പ്രസംഗം.

ഇവിടുത്തെ സര്‍വാധികാരിയാണോ ടിക്കാറാം മീണ. മീണ അങ്ങനെയാണ് പെറുമാറുന്നത്. അങ്ങേര് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട് കൊടുക്കട്ടെ. പിന്നെ ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കോടതിയുണ്ട്. ഇലക്ഷന്റെ തര്‍ക്കമൊക്കെ നടക്കുന്നത് ഹൈക്കോടതിയിലാണ്. മന്ത്രിയായതിനാല്‍ ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ല. ഓരോ ഉദ്യോഗസ്ഥനും ഇങ്ങനെ കള്ളവോട്ട് പിടിക്കാന്‍ പോയാല്‍ ബഹുകേമമായിരിക്കും. അതുകൊണ്ട് ചുമ്മാ വെറും തട്ടിപ്പാണ് ഇവന്മാര്‍ കാണിച്ചുകൊണ്ടിരിക്കുന്നത്- മന്ത്രി എം എം മണി പറയുന്നു.

കള്ളവോട്ട് ചെയ്തു എന്ന് ആരോപിച്ചുകൊണ്ട് സിപിഎമ്മിനെകിരെ തെളിവുകൾ പുറത്ത് വിട്ട കോൺഗ്രസ് നടപടികളെയും അദ്ദേഹം ആക്ഷേപിച്ചു. യുഡിഎഫ് എന്ന് കേട്ടാൽ വ്യഭിചാരം എന്നാണ് ഓര്‍മ്മ വരുന്നതെന്നും തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കാണിക്കുന്ന പച്ച തട്ടിപ്പാണ് കള്ളവോട്ട് ആരോപണമെന്നും മന്ത്രി പറഞ്ഞു.