ഉമ്മച്ചിയും വാപ്പച്ചിയും ഇപ്പോഴും യുവദമ്പതികളെപ്പോലെയാണ്; ഒരുനേരം കണ്ടില്ലെങ്കില്‍ വിഷമിച്ചിരിക്കും; രണ്ടുപേരും ഫുള്‍ടൈം ഫോണ്‍വിളിയാണ്: ദുല്‍ഖര്‍ സല്‍മാന്‍

single-img
1 May 2019

‘ഒരു യമണ്ടന്‍ പ്രേമകഥ’ തിയറ്ററില്‍ വന്‍ അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ പേരിലുള്ള കൗതുകം ഒരു ചോദ്യമായി എത്തിയപ്പോള്‍ ദുല്‍ഖര്‍ കൊടുത്ത മറുപടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ദുല്‍ഖര്‍ ജീവിതത്തില്‍ കണ്ട ഒരു യമണ്ടന്‍ പ്രേമകഥയെ കുറിച്ചായിരുന്നു ചോദ്യം. ഒരു അഭിമുഖത്തില്‍ താരം നല്‍കിയ മറുപടി ഇങ്ങനെ.

‘വീട്ടില്‍ ഞാനും അമാലും അതുപോലെ സഹോദരിയും ഭര്‍ത്താവുമാണ് യുവ ദമ്പതികളായിട്ടുള്ളത്. എന്നാല്‍ ഞങ്ങളെ പോലെ തന്നെയാണ് വാപ്പിച്ചിയും ഉമ്മച്ചിയും. പരസ്പരം കണ്ടില്ലെങ്കില്‍ വിഷമിച്ചിരിക്കുക, എപ്പോഴും ഫോണ്‍ ചെയ്യുക. അങ്ങനെ പ്രണയത്തിന്റെ പുതുമയാണ് എപ്പോഴും.

അമാല്‍ എന്നെ ഫോണ്‍വിളിക്കുന്നതിനേക്കാള്‍ കൂടുതലായിരിക്കും അവര്‍ തമ്മിലുള്ള ഫോണ്‍വിളി. ഒന്നാമത് അമാല്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കുന്നതില്‍ തിരക്കായിരിക്കും. അതിനിടയ്ക്ക് സമയം കിട്ടുമ്പോള്‍ കോള്‍ ചെയ്യും. കുഞ്ഞ് വന്നതിന് ശേഷം ഫോണ്‍വിളി കുറഞ്ഞു. പക്ഷേ അവര്‍ എപ്പോഴും ബിസിയാണ്. വാപ്പിച്ചി സംസാരിച്ച് ഫോണ്‍വയ്ക്കുമ്പോഴേക്കും അടുത്ത കോള്‍ വരും. സെറ്റില്‍ ഫുള്‍ടൈം ഫോണിലാണ്. ഉമ്മച്ചിയായിരിക്കും അപ്പുറത്ത്.’ ദുല്‍ഖര്‍ പറയുന്നു.