കൊല്ലത്ത് വിവാഹസദ്യ കഴിച്ച ഇരുന്നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

single-img
1 May 2019

കൊല്ലം കടയ്ക്കലിൽ ഇരുന്നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. കടയ്ക്കൽ ആറ്റുപുറത്തെ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹ സൽക്കാരത്തിൽ ആഹാരം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ഒരു ദിവസത്തിനിടെ ഇരുന്നൂറിലധികം പേര്‍ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മാത്രം ചികിൽസ തേടി. കുടിവെള്ളത്തിൽ നിന്നോ ഐസ്ക്രീമിൽ നിന്നോ ആകാം ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം