നരേന്ദ്രമോദി ഇന്ത്യയിൽ എവിടെയെങ്കിലും പ്രസംഗിച്ചെന്ന്‌ അറിഞ്ഞാല്‍ത്തന്നെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എസി മുറിയിലിരുന്ന് വിയർക്കും: യോഗി ആദിത്യനാഥ്‌

single-img
1 May 2019

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെവിടെയെങ്കിലും പ്രസംഗിച്ചെന്ന്‌ അറിഞ്ഞാല്‍ത്തന്നെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എസി മുറിയിൽ ഇരുന്ന് ഭയന്ന്‌ വിയര്‍ക്കുമെന്ന്‌ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. മോദി ഇന്ന് എവിടെയെങ്കിലും പ്രസംഗിക്കുന്നു എന്ന് അറിഞ്ഞാല്‍ ഇമ്രാന്‍ ഖാന്‌ ഭയമാണ്‌. അദ്ദേഹം ഇസ്ലാമാബാദിലെ എസി മുറിയിലിരുന്ന്‌ വിയര്‍ക്കും. നമ്മുടെ സൈന്യം എപ്പോഴാണ്‌ പാകിസ്‌താനില്‍ കടന്ന്‌ തീവ്രവാദക്യാമ്പുകള്‍ തകര്‍ക്കുകയെന്നാണ്‌ അദ്ദേഹത്തിന്റെ ഭയം. യോഗി പറഞ്ഞു.

നമ്മുടെ പ്രധാനമന്ത്രിയുടെ രാഷ്ട്രീയമനശക്തി കൊണ്ടാണ്‌ ഇന്ത്യയ്‌ക്ക്‌ ഈ ശൂരത്വവും ധൈര്യവും കൈവന്നതെന്നും യോഗി ആദിത്യനാഥ്‌ പറഞ്ഞു.നരേന്ദ്രമോദിയും പങ്കെടുത്ത തെരഞ്ഞെടുപ്പ്‌ പ്രചാരണ റാലിയിലായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്‌താവന.