രണ്ടരക്കിലോ കഞ്ചാവുമായി കല്ലട ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

single-img
1 May 2019

രണ്ടരക്കിലോ കഞ്ചാവുമായി കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. കൂവപ്പാടം ഓടമ്പിള്ളിപ്പറമ്പില്‍ അശോക് കുമാറിന്റെ മകന്‍ പ്രഭു (22) വിനെയാണ് സൗത്ത് റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്‌ളാറ്റ്‌ഫോമിനു സമീപം കര്‍ഷക റോഡില്‍ നിന്നു കടവന്ത്ര പോലീസ് പിടികൂടിയത്.

മൂന്നു വലിയ പ്ലാസ്റ്റിക് പായ്ക്കറ്റുകളിലും 33 ചെറിയ പേപ്പര്‍ പൊതികളിലുമായിരുന്നു കഞ്ചാവ്. നഗരത്തിലെ കഞ്ചാവ് വില്‍പ്പന ഏജന്റുമാര്‍ക്കു വില്‍ക്കുന്നതിനായി തിരൂപ്പൂരില്‍നിന്നു ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്നതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.