ബാലു വര്‍ഗീസും ഹണിറോസും വീണ്ടും; ചങ്ക്‌സിന്റെ രണ്ടാം ഭാഗവുമായി ഒമര്‍ ലുലു എത്തുന്നു

single-img
1 May 2019

ഒമര്‍ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി ബോക്സോഫീസില്‍ വിജയം നേടിയ ചങ്ക്‌സിന്റെ രണ്ടാം ഭാഗം വരുന്നു. ആദ്യ ഭാഗത്തുണ്ടായിരുന്ന ബാലു വര്‍ഗീസും ഹണിറോസും തന്നെയാണ് രണ്ടാംഭാഗത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രണ്ടാം ഭാഗത്തിന് ചങ്ക്‌സ് 2 കണ്‍ക്ലൂഷന്‍ എന്നാണ് പേര് നൽകിയിരിക്കുന്നത്. സിനിമയുടെ എഴുത്തു ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തുമെന്നും ഒമര്‍ ലുലു പറഞ്ഞു.രണ്ടാം ഭാഗത്തിൽ ഒരു പ്രമുഖ ബോളിവുഡ് താരം അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. അടുത്തമാസം ചിത്രീകരണം ആരംഭിക്കും. നിലവിൽ മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഹണി.