റെയില്‍വേ ട്രാക്കില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്നു യുവാക്കള്‍ മരിച്ചു

single-img
1 May 2019
പ്രതീകാത്മ ചിത്രം

ചണ്ഡിഗഡിലാണ് ദാരുണമായ സംഭവമുണ്ടായത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഉത്തര്‍പ്രദേശില്‍ നിന്നുള്ള നാലംഗസംഘത്തിലെ മൂന്നുപേരാണ് മരിച്ചത്. റയില്‍വേ ട്രാക്കില്‍ കയറി നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ പാഞ്ഞെത്തുകയായിരുന്നു.

അപകടത്തില്‍ നിന്നും ഒരാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചമന്‍, സണ്ണി, കിഷന്‍ എന്നിവരാണ് മരിച്ചത്. സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ വരുന്നത് കണ്ട് നാലാമനായി ദിനേശ് ഓടി മാറി. മറ്റ് മൂന്നുപേരും മാറാന്‍ ശ്രമിച്ചെങ്കിലും ട്രെയിന്‍ അതിവേഗം പാഞ്ഞെത്തുകയായിരുന്നു.

മൂന്നുപേരും ട്രെയിന് മുന്നില്‍പ്പെട്ടുപോവുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.