മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണം: തെരഞ്ഞെടുപ്പ് സുരക്ഷയ്‌ക്കെത്തിയ 15 സൈനികര്‍ മരിച്ചു

single-img
1 May 2019

മഹാരാഷ്ട്ര ഗഡ്ചിറോളിയില്‍ നക്‌സല്‍ ആക്രമണത്തില്‍ 16 മരണം. 15 സുരക്ഷാഭടന്‍മാരും വാഹനത്തിന്റെ ഡ്രൈവറുമാണ് മരിച്ചത്. സുരക്ഷാഭടന്‍മാര്‍ സഞ്ചരിച്ച വാഹനം കുഴിബോംബ് സ്‌ഫോടനത്തിലാണ് തകര്‍ന്നത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.

തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി നിയോഗിച്ച സൈനികരാണ് ആക്രമണത്തിനിരയായത്. തെരഞ്ഞെടുപ്പ് ജോലികള്‍ പൂര്‍ത്തി യാക്കി സൈനികര്‍ മടങ്ങുന്നതിനിടെ മാവോയിസ്റ്റുകള്‍ കുഴിബോംബ് സ്‌ഫോടനം നടത്തുകയായിരുന്നു. സൈനിക വാഹനം സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു.

സ്ഥലത്ത് മാവോയിസ്റ്റുകളും സൈന്യവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. മഹാരാഷ്ട്രയില്‍ മാവോയിസ്റ്റുകള്‍ക്ക് ശക്തമായ വേരുകളുള്ള സ്ഥലമാണ് ഗഡ്ച്ചിറോളി. പ്രദേശത്തെ തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായാണ് സൈനികര്‍ എത്തിയത്.