പ്രണയ നഷ്ടമുണ്ടായാലും ആദ്യ കാമുകനെ കാണുമ്പോൾ അയാളെ ശത്രുവായി കാണേണ്ടതില്ല; സംസാരിക്കണം: ഭാവന

single-img
30 April 2019

20 വയസുള്ളപ്പോഴുള്ള തന്റെ പ്രണയത്തെ കുറിച്ചുള്ള സങ്കല്‍പ്പവും 30 വയസിലെ പ്രണയവും വ്യത്യസ്തമായിരിക്കും എന്ന് ഭാവന പറയുന്നു, അതിപ്പോൾ പ്രണയം മാത്രമല്ല ജീവിതത്തിലെ കാഴ്ചപ്പാടുകളിലും വ്യത്യാസമുണ്ടാകും. ബന്ധങ്ങൾ ആകുമ്പോൾ എല്ലാവര്‍ക്കും പ്രശ്‌നങ്ങള്‍ നേരിടാറുണ്ട്. എന്നാൽ അത് അവസാനിക്കുമ്പോള്‍ അതിനെ അംഗീകരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്.

ഒരു ബന്ധം അവസാനിച്ചാൽ പിന്നെ മറ്റൊരാളെ കണ്ടുമുട്ടും അയാളെ വിവാഹം കഴിച്ച് ജീവിക്കും. എന്നാൽ പോലും നഷ്ടപ്രണയങ്ങള്‍ വളരെ മനോഹരമായ അനുഭവങ്ങളാണ്. താൻ പ്രണയവും പ്രണയ നഷ്ടവും ഒരുപോലെ അനുഭവിച്ചിട്ടുണ്ടെന്നും ഭാവന പറയുന്നു. ബന്ധം പോയാലും ആദ്യ കാമുകനെ കാണുമ്പോൾ അയാളെ ശത്രുവായി കാണേണ്ടതില്ലെന്നും സംസാരിക്കണമെന്നുമാണ് ഭാവനയുടെ അഭിപ്രായം.

തുടക്കത്തിൽ ആ വ്യക്തിയെ കാണുമ്പോള്‍ ബുദ്ധിമുട്ടുകള്‍ തോന്നാം എന്നാല്‍ അതില്‍ നെഗറ്റീവായി ഒന്നുമില്ല. തനിയ്ക്ക് പ്രണയമെന്നാല്‍ അമൂല്യമാണെന്ന്,’ ഭാവന പറഞ്ഞു.ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭാവന തുറന്നു പറഞ്ഞത്.