സുതാര്യത ഇല്ലെന്ന് ആരോപണം; ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തില്‍ അന്വേഷണസമിതിക്ക് മുമ്പിൽ ഹാജരാകില്ലെന്ന് പരാതിക്കാരിയായ യുവതി

single-img
30 April 2019

സുതാര്യത ഇല്ല എന്ന് ആരോപിച്ചുകൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക അതിക്രമ കേസില്‍ സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിക്ക് മുൻപാകെ ഹാജരാകില്ലെന്ന് പരാതിക്കാരി. സുപ്രീം കോടതി നിയോഗിച്ച സമിതി തന്റെ അഭിഭാഷകനെ വാദിക്കാനായി അനുവദിക്കുന്നില്ല എന്നും പരാതിക്കാരി ആരോപിച്ചു.

സുപ്രീംകോടതി ആഭ്യന്തര അന്വേഷണ സമിതിയുടെ നടപടിക്രമങ്ങൾ വീഡിയോയിലോ ഓഡിയോയിലോ പകർത്തുന്നില്ല, താൻ കടത്തിയിൽ കൊടുത്ത മൊഴിയുടെ പകർപ്പ് നൽകുന്നില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു. അതേപോലെ തന്നെ, എന്താണ് നടപടിക്രമമെന്ന് സമിതി വിശദീകരിക്കുന്നില്ല എന്നും പരാതിക്കാരി ആരോപിച്ചു. ഇപ്പോഴുള്ള സമിതിയിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.