കോണ്‍ഗ്രസിന്റെ പരാതി തള്ളി; നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

single-img
30 April 2019

വർഗീയ പരാമർശം നടത്തിയെന്ന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. പ്രധാനമന്ത്രി പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോണ്‍ഗ്രസിന്റെ പരാതി കമ്മീഷന്‍ തള്ളി.

മഹാരാഷ്ട്രയില്‍ വര്‍ധയില്‍ നടന്ന പ്രസംഗം ചട്ടലംഘനമല്ലെന്ന് കമ്മീഷന്‍ വിലയിരുത്തി. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആയിരുന്നു മോദിയുടെ പരാമര്‍ശം. രാജ്യത്തെ ന്യൂനപക്ഷ മേഖലയിലേക്ക് രാഹുല്‍ ഒളിച്ചോടിയെന്നായിരുന്നു പരാമര്‍ശം.