ഇരുപതിൽ ഇരുപത് നേടിയാലും അത്ഭുതപ്പെടേണ്ട; കുഞ്ഞാലിക്കുട്ടിക്ക് രണ്ടര ലക്ഷം വരെ ഭൂരിപക്ഷം: മുസ്ലീംലീഗ്

single-img
30 April 2019

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് ഇരുപതില്‍ ഇരുപത് സീറ്റ് നേടിയാലും അത്ഭുതപ്പെടാനില്ലെന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതി യോഗം വിലയിരുത്തല്‍. പിന്നോക്ക, ന്യൂനപക്ഷ വോട്ടുകല്‍ ഒന്നിച്ച് യുഡിഎഫിന് കിട്ടി. യുഡിഎഫിന് കേരളത്തില്‍ 17 സീറ്റില്‍ വിജയം ഉറപ്പാണെന്നും വിലയിരുത്തി.

എന്‍ഡിഎയ്ക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. ശക്തമായ ത്രികോണ മല്‍സരം നടന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ മൂന്നിടത്തും യുഡിഎഫിന് വിജയസാധ്യതയുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.

മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി 2,10,000 മുതല്‍ രണ്ടര ലക്ഷം വരെ വോട്ടുകള്‍ക്ക് വിജയിക്കും. പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം 70,000 നും 75,000 നും മധ്യേയാകും. രണ്ടിനും രണ്ടര ലക്ഷത്തിനും ഇടയില്‍ ഭൂരിപക്ഷത്തിന് വയനാട്ടില്‍ രാഹുല്‍ഗാന്ധി വിജയിക്കുമെന്നും ലീഗ് നേതൃയോഗം വിലയിരുത്തി.

ശബരിമല വിഷയത്തില്‍ സിപിഎമ്മില്‍ നിന്നും വോട്ടു ചോര്‍ന്നുവെന്നും നേതൃയോഗം വിലയിരുത്തി.