കള്ളവോട്ട് സിപിഎമ്മിൻ്റെ ആചാരം: കെ മുരളീധരൻ
30 April 2019
കള്ളവോട്ട് സിപിഎമ്മിന്റെ ആചാരമെന്ന് കോണ്ഗ്രസ് നേതാവും വടകര സ്ഥാനാർഥിയുമായ കെ. മുരളീധരൻ. ബൂത്ത് ഏജന്റിനെപോലും ഇരുത്താൻ സിപിഎം അനുവദിച്ചില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ തവണ ബൂത്ത് ഏജന്റ് ഇല്ലാതിരുന്ന സ്ഥലങ്ങളിൽ യുഡിഎഫ് ഏജന്റുമാരെ നിയമച്ചതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് വോട്ടെടുപ്പ് ദിവസം തന്നെ തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
വടകരയിൽ റീപോളിംഗ് ആവശ്യപ്പെടില്ലെന്നും കള്ളവോട്ടിന് തന്റെ വിജയം തടയാൻ കഴിയില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.