മതഭീകരർ കൊച്ചിയേയും ലക്ഷ്യമിട്ടേക്കാമെന്ന് സുരക്ഷാ മുന്നറിയിപ്പ്

single-img
30 April 2019

ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലും ഭീകരാക്രണം ഉണ്ടായതിന് പിന്നാലെ   കൊച്ചിയിലും സുരക്ഷാ മുന്നറിയിപ്പ്. ഭീകരര്‍ കൊച്ചിയെ ലക്ഷ്യമിട്ടേക്കാം എന്ന നിഗമനത്തിലാണ് പൊലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

രഹസ്യാന്വേഷണ വിഭാഗം ഇന്ത്യയിലും ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലും സുരക്ഷാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഫോര്‍ട്ടുകൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേകളും, ഹോട്ടലുകളും അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ ധാരളം എത്തുന്ന ഇടമാണിവിടം. ഹോട്ടലുകളിലും, ഹോം സ്‌റ്റേകളിലും താമസിക്കുന്നവരുടെ വിവരങ്ങള്‍ എല്ലാ ദിവസവും രാവിലെ ഒന്‍പത് മണിക്ക് മുന്‍പായി ഇമെയില്‍ വഴി പൊലീസിന് കൈമാറണമെന്നും നിർദ്ദേശമുണ്ട്. .

ഇങ്ങനെ വിവരങ്ങള്‍ കൈമാറാത്ത ഹോംസ്‌റ്റേകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തുമെന്നും ജനങ്ങളുടെ ശ്രദ്ധയിൽ  അസ്വഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ 0484 2215055, 9497980406 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്നും പൊലീസ് നിര്‍ദേശമുണ്ട്.