ചെയ്തത് കള്ളവോട്ടാണെങ്കിൽ ആരോപണ വിധേയർ ഒരു വർഷം അകത്താകും

single-img
30 April 2019

കാസർഗോഡ്- കണ്ണൂർ മണ്ഡലങ്ങളിൽ കള്ളവോട്ട് വിവാദം ഉയർന്നിരിക്കേ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം നിർണ്ണായകം. കള്ളവോട്ട് ചെയ്തതായി ബോദ്ധ്യമായാൽ ഇന്ത്യൻ ശിക്ഷാനിയമം 171 പ്രകാരം പൊലീസിന് കേസെടുക്കാം.

ആൾമാറാട്ടം, വോട്ടറെ ഭീഷണിപ്പെടുത്തി അന്യായമായി സ്വാധീനിക്കൽ, വോട്ടുചെയ്യാൻ വ്യാജരേഖ ചമയ്ക്കൽ എന്നിവ 171(ഡി) വകുപ്പ് പ്രകാരം ജാമ്യമില്ലാത്ത കുറ്റകൃത്യമാണ്. 171(എഫ്) പ്രകാരം ഒരു വർഷം തടവുശിക്ഷയോ പിഴയോ രണ്ടുംകൂടിയോ ലഭിക്കാമെന്നാണ് സൂചന.

ജനപ്രാതിനിധ്യനിയമ പ്രകാരവും കള്ളവോട്ട് ജാമ്യമില്ലാ കുറ്റമാണ്. ഒരുവർഷം തടവുശിക്ഷയും കിട്ടാം.