സഹോദരങ്ങളായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ ആശാറാം ബാപ്പുവിന്റെ മകന് ജീവപര്യന്തം

single-img
30 April 2019

സൂറത്ത്: സഹോദരങ്ങളായ രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ മകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളായ ഗംഗ, ജമുന, കൗശല്‍ എന്നീ പ്രതികള്‍ക്ക് 10 വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഗുജറാത്തിലെ സൂറത്ത് സെഷന്‍സ് കോടതിയുടേതാണ് വിധി. മറ്റൊരു പ്രതിയായ രമേഷ് മല്‍ഹോത്ര എന്നയാളെ ആറു മാസത്തേക്ക് ജയിലിലടയ്ക്കാനും കോടതി വിധിച്ചിട്ടുണ്ട്.

പിതാവായ ആശാറാം ബാപ്പുവിന്റെ ആശ്രമത്തില്‍ വച്ച് ആശ്രമത്തിലെ അന്തേവാസികളായിരിക്കെ, തങ്ങളെ ആസാറാമും മകനും ബലാത്സംഗം ചെയ്‌തെന്നായിരുന്നു കേസ്. ഈ കേസിൽ 35 പ്രതികളും 53 സാക്ഷികളുമാണുണ്ടായിരുന്നത്. പെൺകുട്ടികൾ നൽകിയ പരാതിയില്‍ പോലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ നാരായണ്‍ സായ് പിന്നീട് കീഴടങ്ങുകയായിരുന്നു. അതേപോലെ, ജോധ്പുരിലെ ബലാത്സംഗക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആശാറാം ബാപ്പു ഇപ്പോള്‍ ജയിലിലാണ്.