മോദി കഴിഞ്ഞ 20 വർഷമായി അവധിയെടുത്തിട്ടില്ല: അമിത് ഷാ

single-img
30 April 2019


പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി അ​വ​ധി​യെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​യും എ​സ്പി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വും പാ​വ​പ്പെ​ട്ട​വ​ർ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ക​ഴി​ഞ്ഞ 25 വ​ർ​ഷം യു​പി​യി​ലെ ജ​ന​ങ്ങ​ൾ അ​വ​ർ​ക്ക് ഇ​തി​ന് അ​വ​സ​രം ന​ൽ​കി​യ​താ​ണ്. എ​ന്നാ​ൽ അ​വ​ർ പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി യാ​തൊ​ന്നും ചെ​യ്തി​ല്ലെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.


രാ​ഹു​ൽ ഗാ​ന്ധി എ​ല്ലാ വേ​ന​ൽ​ക്കാ​ല​ത്തും എ​വി​ടെ പോ​കു​ന്നു​വെ​ന്ന് സോ​ണി​യ ഗാ​ന്ധി​ക്കു​പോ​ലും അ​റി​യി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു. രാ​ഹു​ൽ എ​ല്ലാ വ​ർ​ഷ​വും അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്നകാര്യം ഏവർക്കും അറിയാവുന്നതാണ്.  എ​ന്നാ​ൽ അ​ദ്ദേ​ഹം എവിടെയാണ് പോകുന്നതെന്ന് അദ്ദേഹത്തിൻ്റെ അ​മ്മ​യ്ക്കു പോ​ലും അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മോ​ദി​ക്ക് നി​ങ്ങ​ൾ ഒ​രു അ​വ​സ​രം കൂ​ടി ന​ൽ​ക​ണം. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി മോ​ദി പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് മോ​ദി ന​ട​പ്പി​ലാ​ക്കി​യ​തെ​ന്നും അ​മി​ത് ഷാ കൂ​ട്ടി​ച്ചേ​ർ​ത്തു.