ഭാര്യമാരെ കൈമാറ്റം ചെയ്യുന്ന വൈഫ് സ്വാപ്പിങില്‍ കുടുംബം കലഹത്തിലായ ഒരു കേസ് കാണേണ്ടി വന്നിട്ടുണ്ട്; ഡോക്ടറുടെ കുറിപ്പ്

single-img
29 April 2019

മെട്രോ നഗരങ്ങളിലെ വന്‍കിട ക്ലബുകളിലും ഇന്ത്യന്‍ നേവി റിക്രിയേഷന്‍ ക്ലബുകളിലും വൈഫ് സ്വാപ്പിങ് പുതുമയുള്ള കാര്യമല്ല. ക്ലബുകളിലെ നിശാപാര്‍ട്ടിക്ക് ഭാര്യാസമേതമെത്തുന്നവര്‍ കാറിന്റെ കീ കൂട്ടിയിട്ടശേഷം അതില്‍നിന്ന് ഒരാള്‍ എടുക്കുന്ന കീ ഏതാണോ, കാറുടമയുടെ ഭാര്യയും കീ എടുത്തയാളും ഒരുമിച്ച് പോകണം.

ഇവര്‍ കുറച്ചുദിവസങ്ങള്‍ ഒരുമിച്ച് താമസിക്കും. എല്ലാത്തരത്തിലുള്ള ബന്ധവും ഇവര്‍ക്ക് പുലര്‍ത്താനാകും. ഇതുപോലെ ഭാര്യമാരെ പരസ്പരം വെച്ചുമാറുന്ന രീതിയാണ് വൈഫ് സ്വാപ്പിങ്. വാട്ട്‌സ്ആപ്പ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ച് വൈഫ് സ്വാപ്പിങ് നടത്തിവരുന്ന സംഘങ്ങളുണ്ട്.

ഇത്തരം ഷെയര്‍ ചാറ്റുകളിലൂടെ പരിചയപ്പെടുന്നവര്‍ ഒരു പാര്‍ട്ടി നടത്തി നേരില്‍ കാണുകയും നല്ലതുപോലെ പരിചയപ്പെടുകയും ചെയ്യും. അതിനുശേഷം ലൈംഗികരോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കും. തുടര്‍ന്നാണ് പങ്കാളികളെ വെച്ചുമാറുന്നത്. പൂര്‍ണമായും ലൈംഗികതയില്‍ അധിഷ്ഠിതമായാണ് ഇത് നടക്കുന്നത്.

എന്നാല്‍ കുടുംബ ജീവിതത്തിലെ ഇത്തരം ജീര്‍ണതകളെ കുറിച്ചും അതിലൊളിച്ചിരിക്കുന്ന ചതിക്കുഴികളെ കുറിച്ചും ഡോക്ടര്‍ സി.ജെ ജോണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ലൈംഗിക വൈവിധ്യം ആഗ്രഹിക്കുന്ന പുരുഷനാണ് പലപ്പോഴും സ്ത്രീയെ ബ്രെയിന്‍ വാഷ് ചെയത് ഇത്തരം പ്രവൃത്തികളിലേക്ക് പ്രേരിപ്പിക്കുന്നത്. ലൈംഗീക അടുപ്പത്തിനപ്പുറം മാനസിക വിധേയത്വം പാടില്ലെന്ന് ഒരു നിയമം സ്വാപ്പിലുണ്ടെങ്കിലും അത് ലംഘിക്കപ്പെട്ട് ഭര്‍ത്താവും തമ്മില്‍ വലിയ കലഹത്തിലായ ഒരു കേസ് കണേണ്ടി വന്നിട്ടുണ്ടെന്നും ഡോക്ടര്‍ തുറന്നെഴുതുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഭാര്യമാരെ കൈമാറ്റം ചെയ്തതായി കായങ്കുളത്തു ഒരു കേസ് ഉണ്ടായിയെന്ന വാര്‍ത്ത വായിച്ചപ്പോള്‍ തോന്നിയ ചില ചിന്തകള്‍. വൈഫ് സ്വാപ്പിങ് എന്ന് പറയുന്നത് സ്ത്രീ വിരുദ്ധമാണ്. രതി വൈവിധ്യം തേടിയുള്ള ഈ ഏര്‍പ്പാടില്‍ ഭര്‍ത്താവും സ്വാപ്പ് ചെയ്യപ്പെടുന്നുണ്ട്. ലൈംഗിക വസ്തു പെണ്ണെന്ന വികല സമൂഹിക സങ്കല്പം കൊണ്ട് ഇതിനെ ഹസ്ബന്‍ഡ് സ്വാപ്പിങ് എന്ന് വിളിക്കാറില്ല. മേറ്റ് സ്വാപ്പിങ്ങെന്ന ജന്‍ഡര്‍ ന്യുട്രല്‍ പ്രയോഗമാണ് ശരി. ഭാര്യയുടെയും ഭര്‍ത്താവിന്റെയും സമ്മത പ്രകാരമാണ് ഇതേ ചിന്താഗതിയുള്ള വേറെ ദമ്ബതികളുമായി ലൈംഗിക സുഖം തേടുവാനുള്ള സ്വാപ്പ് അഥവാ കൈമാറ്റം സംഭവിക്കുന്നത്. സൈബര്‍ വന്നതോടെ നേരത്തെ പരിചയം ഇല്ലാത്തവരുമായും കൂട്ട് ചേരാന്‍ പോന്ന സൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ലൈംഗിക വൈവിധ്യം ആഗ്രഹിക്കുന്ന പുരുഷനാണ് പലപ്പോഴും സ്ത്രീയെ ബ്രെയിന്‍ വാഷ് ചെയത് ഈ സ്വാപ്പിന് പ്രേരിപ്പിക്കുന്നത്.താല്‍പ്പര്യം കാണിക്കുന്ന സ്ത്രീകള്‍ ഇല്ലെന്ന് പറയുന്നില്ല. ലൈംഗീക അടുപ്പത്തിനപ്പുറം മാനസിക വിധേയത്വം പാടില്ലെന്ന് ഒരു നിയമം സ്വാപ്പിലുണ്ട്. സ്വാപ്പ് സാഹചര്യത്തിന് പുറമെ ആ വ്യക്തിയുമായി സ്വന്തം നിലയില്‍ പ്രണയമോ ലൈംഗിക ബന്ധമോ അനുവദനീയവുമല്ല. ഈ കാര്യങ്ങള്‍ ലംഘിക്കപ്പെട്ടതു കൊണ്ട് ഭാര്യയും ഭര്‍ത്താവും തമ്മില്‍ വലിയ കലഹത്തിലായ ഒരു കേസ് കാണേണ്ടി വന്നിട്ടുണ്ട്. ഇത്തരം ലൈംഗീക സാഹസികതകള്‍ ക്രമേണ ദാമ്ബത്യത്തില്‍ ജീര്‍ണ്ണത ഉണ്ടാക്കാം. മേറ്റ് സ്വാപ്പിംഗിനായുള്ള പരസ്പര സമ്മതം സുഖാന്വേഷണ ലക്ഷ്യത്തോടെ മാത്രമാണ്.പങ്കാളിയെ പങ്ക് വച്ച് തന്നെ വേണോ അത്? ദാമ്ബത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ഈ എക്‌സ്‌ചേഞ്ച്

നിരാകരിക്കുകയും ചെയ്യുന്നു. അത് കൊണ്ട് ഈ സാഹസികത അസമാധാനത്തിന്റെ വിത്തിടുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതൊക്കെ ലൈംഗീക അവകാശമെന്ന ശാഠ്യം ഉള്ളവര്‍ക്ക് അങ്ങനെയാകാം. സ്വന്തം വ്യക്തിത്വത്തിലെ വിള്ളലുകളില്‍ നിന്നും മുളച്ചു പൊന്തുന്ന വിഷ ചെടിയാണോ ഇതെന്ന പരിശോധന നല്ലതാണ്.പങ്കാളിയുടെ നിര്‍ബന്ധത്തിനു വഴങ്ങും മുമ്ബ് സ്വന്തം മനസ്സ് അനുവദിക്കുന്നുവോയെന്നും ചോദിക്കാം.

(സി. ജെ. ജോണ്‍)

ഭാര്യമാരെ കൈമാറ്റം ചെയ്തതായി കായങ്കുളത്തു ഒരു കേസ് ഉണ്ടായിയെന്ന വാര്‍ത്ത വായിച്ചപ്പോൾ തോന്നിയ ചില ചിന്തകൾ. വൈഫ്…

Posted by Drcjjohn Chennakkattu on Sunday, April 28, 2019