ഓസ്‌ട്രേലിയയിൽ രണ്ടു വയസ്സുകാരന്റെ ശവക്കല്ലറയിൽ പ്രത്യക്ഷപ്പെടുന്ന കളിപ്പാട്ടങ്ങൾ; സത്യാവസ്ഥ പുറത്തുവന്നു

single-img
29 April 2019

കാന്‍ബറ: 130 വർഷങ്ങൾക്ക് മുന്‍പ് മരിച്ച രണ്ട് വയസുകാരന്റെ ശവകല്ലറയില്‍ പ്രത്യക്ഷപ്പെടുന്ന കളിപ്പാട്ടങ്ങളുടെ സത്യാവസ്ഥയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 1885ൽ ജൂണ്‍ രണ്ടിനാണ് ഹെര്‍ബട്ട് ഹെന്റി ഡിക്കര്‍ എന്ന രണ്ട് വയസുകാരൻ മരിച്ചു അടക്കുന്നത്. ഈ കുട്ടിയുടെ ശവകല്ലറയിലാണ് കളിപ്പാട്ടങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

ഓസ്‌ട്രേലിയയിലുള്ള അഡ്ലെയ്ഡില്‍ ഹോപ് വാലി എന്ന സെമിത്തേരിയിലാണ് സംഭവം. ഇവിടെ കഴിഞ്ഞ എട്ടു വര്‍ഷമായിട്ടാണ് പാവകള്‍ പ്രത്യക്ഷപ്പെടുന്നത്. ഓരോ മാസത്തിലും ഒരു തവണയാണ് ഈ കുഞ്ഞിന്റെ കല്ലറയില്‍ കളിപ്പാട്ടങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ എട്ടു വര്‍ഷമായി ഇതു തുടരുന്നെങ്കിലും ആരാണ് ഈ കളിപ്പാട്ടങ്ങള്‍ ഇവിടെക്കൊണ്ടുവന്ന് വയ്ക്കുന്നതെന്ന് കണ്ടെത്താന്‍ പ്രദേശവാസികള്‍ക്കായില്ല.

ഇത് അല്‍പ്പം ഭീതിയും പടര്‍ത്തിയിരുന്നു. ഇതിനു പിന്നിലുള്ള പിന്നിലെ രഹസ്യം കണ്ടെത്താന്‍ പോലീസും ചരിത്രകാരന്‍മാരുമൊക്കെ ശ്രമം നടത്തി. എന്നാൽ എല്ലാം വിഫലമായി. യാതൊരു സൂചനയും ലഭിച്ചില്ല. എന്നാൽ ഇപ്പോൾ ദുരൂഹത നീങ്ങി സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ്. ഓസ്‌ട്രേലിയയിലെ ചാനലായ എബിസിയാണ് ഇതിന് ഉത്തരം നല്‍കുന്നത്. ‘ഞാനും എന്റെ സുഹൃത്ത് വിക്കി ലോയ്‌സും ചേര്‍ന്നാണ് ആ കളിപ്പാട്ടങ്ങള്‍ അവിടെ വയ്ക്കാറ്’ ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത ലിങ്കില്‍ ജൂലിയ റോഡ്‌സ് എന്ന ഹോപ്പ് വാലി സ്വദേശി കുറിച്ചു.

” ഒരു ദിവസം ഈ കല്ലറയ്ക്ക് അടുത്തുകൂടി നടക്കുമ്ബോള്‍ ഈ കല്ലറ കാട് മൂടി കിടക്കുന്നത് കണ്ടു.ഒരു ചെറിയ കുട്ടിയുടെ കല്ലറ ഇത്രയും മോശം അവസ്ഥയില്‍ കണ്ടത് വളരെ സങ്കടപ്പെടുത്തി. അതിനാല്‍ അത് ശുചീകരിച്ച്‌ അവിടെ ചില കളിപ്പാട്ടങ്ങള്‍ വച്ചു. അത് പിന്നീട് വര്‍ഷങ്ങളായി തുടര്‍ന്നു വന്നു, അവര്‍ കുറിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഹെര്‍ബട്ട് മരിച്ച ദിവസത്തെ പത്രത്തില്‍ കുഞ്ഞിന്റെ ചരമക്കുറിപ്പ് വന്നത് കണ്ടെത്തിയിരുന്നു. ജെയ്‌സ് ഡിക്കറുടെയും മേരി ആന്‍ ബോവ്‌ഹെയുടെ മകനായ ഹെര്‍ബട്ട് അസുഖത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് ചരമക്കുറിപ്പില്‍ പറയുന്നുണ്ട്. കുഞ്ഞിന്റെ മരണംനടന്ന് അഞ്ചു വര്‍ഷത്തിന് ശേഷം ഈ ദമ്പതികൾ തങ്ങളുടെ മറ്റു മക്കളോടൊപ്പം ഇവിടെനിന്ന് വളരെ ദൂരെയുള്ള ടാസ്മാനിയയിലേക്ക് സ്ഥലം മാറിപ്പോയി. പിന്നീട് ഒരിക്കലും ഇവരാരും അഡ്ലെയ്ഡിലേക്ക് തിരികെ വന്നിട്ടില്ല.