അമ്പയറോട് ദേഷ്യപ്പെട്ട് വിക്കറ്റ് തട്ടിത്തെറിപ്പിച്ചു; രോഹിത് ശര്‍മ്മക്ക് പിഴ ശിക്ഷ

single-img
29 April 2019

മോശം പെരുമാറ്റത്തിന്റെ പേരില്‍ രോഹിത് ശര്‍മ്മക്ക് പിഴ ശിക്ഷ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലെ നാലാമത്തെ ഓവറില്‍ രോഹിത് 8 പന്തില്‍ 12 റണ്‍സുമായി നില്‍ക്കുമ്പോഴായിരുന്നു സംഭവം. ഹാരി ഗുര്‍ണിയുടെ ബോള്‍ രോഹിതിന്റെ കാലില്‍ കൊള്ളുകയും അംപയര്‍ ഉടന്‍ തന്നെ എല്‍.ബി.ഡബ്ല്യു അനുവദിക്കുകയും ചെയ്തു.

രോഹിത് ശര്‍മ്മ ഡി.ആര്‍.എസിന് ശ്രമിച്ചെങ്കിലും റിവ്യൂവും പുറത്താവല്‍ ശരിവെച്ചു. ഇതോടെ ദേഷ്യം മൂത്ത രോഹിത് ഫീല്‍ഡ് അമ്പയറോട് കയര്‍ക്കുകയും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ വിക്കറ്റ് ബാറ്റ് കൊണ്ട് കുത്തി തെറിപ്പിക്കുകയും ചെയ്തു. ഐ.പി.എല്‍ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ഈ സംഭവത്തിന്റെ പേരില്‍ രോഹിത് ശര്‍മ്മക്ക് മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴ ചുമത്തിയത്.

https://twitter.com/sr_twitz/status/1122676169315274752