തടവുകാരനുമായി ജയിലില്‍വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; ഉദ്യോഗസ്ഥയ്ക്ക് 12 മാസം തടവ് ശിക്ഷ

single-img
29 April 2019

തടവുകാരനുമായി ജയിലില്‍വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥയ്ക്ക് തടവ് ശിക്ഷ. ലണ്ടനിലെ മോള്‍ഡ് ക്രൌണ്‍ കോടതിയാണ് ഇവര്‍ക്ക് ഒരുവര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. എമിലി വാട്ട്‌സണ്‍ എന്ന ഉദ്യോഗസ്ഥയാണ് ഇത്തരമൊരു കൃത്യം ചെയ്തത്.

ജയിലിലെ കാവല്‍ജോലിക്കാരിയാണ് എമിലി. ഇതേ ജയിലിലെ ജോണ്‍ മക്ഗീ എന്ന പ്രതിയുമായി സെല്ലിനുള്ളില്‍വെച്ചാണ് ഇവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. അപകടകരമായ ഡ്രൈവിങിലൂടെ ഒരാളെ കാറിടിച്ചുകൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു ജോണ്‍ മക്ഗീ.

സെല്ലില്‍ മൂന്നു തവണ എമിലി പോയിട്ടിട്ടുണ്ട്. ഒരുതവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് കോടതി കണ്ടെത്തുകയും ചെയ്തു. സെല്ലിനുള്ളില്‍ ഒളിപ്പിച്ചുവെച്ച ഐഫോണ്‍ മുഖേന മക്ഗീ, എമിലിയുമായി ചാറ്റ് ചെയ്തിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.

സെല്ലിനുള്ളില്‍ അനധികൃതമായി ഫോണും ചാര്‍ജറും ഉപയോഗിച്ചതിന് മക്ഗീയ്ക്ക് കോടതി 12 മാസം അധികതടവ് കൂടി വിധിച്ചിട്ടുണ്ട്. എമിലിയുമായി ഒരു വര്‍ഷത്തോളം അടുപ്പമുണ്ടായിരുന്നുവെന്ന് പ്രതിയും സമ്മതിച്ചിട്ടുണ്ട്.