പരവൂരില്‍ പൊറോട്ട തൊണ്ടയില്‍ കുടുങ്ങി വയോധികന്‍ മരിച്ചു

single-img
29 April 2019

പൂതക്കുളം വേപ്പാലംമൂട് സ്വദേശി തുളസീധരന്‍ പിള്ള(72)യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസ്. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പൊറോട്ട തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടിയാണ് തുളസീധരന്‍ പിള്ള മരിച്ചതെന്ന് കണ്ടെത്തി.

ശാരദാമുക്കിന് ശമീപം ആക്രിക്കടയുടെ പുറകില്‍ ഞായറാഴ്ച രാവിലെയാണ് ശ്രീധരന്‍പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശ്രീധരന്‍ പിള്ളയുടെ പുരികത്തിന് താഴെ മുറിവുണ്ടായിരുന്നു. കൊലപാതകമാണെന്ന് സംശയം തോന്നിയ നാട്ടുകാര്‍ വിവരം പൊലീസിലറിയിച്ചു.

ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നീട് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണകാരണം വ്യക്തമായത്.