’40 തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ തയാറായി നില്‍ക്കുന്നു; ഇവര്‍ താനുമായി ബന്ധപ്പെടുന്നുണ്ട്’; മമതയെ ഞെട്ടിച്ച് മോദിയുടെ വെളിപ്പെടുത്തല്‍

single-img
29 April 2019

ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കൂറുമാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സെരംപോറില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് മോദി ഇക്കാര്യം പറഞ്ഞത്.

എം.എല്‍.എമാര്‍ തന്നെ സമീപിച്ചിരുന്നു. ഇവര്‍ താനുമായി ബന്ധപ്പെടുന്നുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ ബംഗാളിലെങ്ങും താമര വിരിയും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്ന മേയ് 23 നുശേഷം തൃണമൂല്‍ എം.എല്‍.എമാര്‍ മമതയെ വിട്ട് പുറത്തുവരും.

ജനങ്ങളെ ചതിച്ചതിനാല്‍ മുഖ്യമന്ത്രിയായി തുടരാന്‍ മമതാ ബാനര്‍ജിക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും മോദി പറഞ്ഞു.
തൃണമൂലിന്റെ ഗുണ്ടകള്‍ വോട്ടുചെയ്യുന്നതില്‍ നിന്ന് ജനങ്ങളെ തടയുകയാണെന്ന് മോദി ആരോപിച്ചു. ബിജെപി നേതാക്കളെ അവര്‍ ആക്രമിക്കുകയാണ്. ബിജെപി നേതാക്കളെ പ്രചാരണം നടത്താന്‍ പോലും തൃണമൂല്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.