കണ്ണൂരിൽ വീണ്ടും കള്ളവോട്ട് വിവാദം; സിപിഎം പ്രവർത്തകർ പോളിംഗ് ബൂത്തിൽ കയറി ബഹളമുണ്ടാക്കി കള്ളവോട്ടിനുള്ള സാഹചര്യമൊരുക്കിയെന്ന് ആരോപണം • ഇ വാർത്ത | evartha
Kerala

കണ്ണൂരിൽ വീണ്ടും കള്ളവോട്ട് വിവാദം; സിപിഎം പ്രവർത്തകർ പോളിംഗ് ബൂത്തിൽ കയറി ബഹളമുണ്ടാക്കി കള്ളവോട്ടിനുള്ള സാഹചര്യമൊരുക്കിയെന്ന് ആരോപണം

കണ്ണൂരില്‍ വീണ്ടും കള്ളവോട്ട് വിവാദം. കള്ളവോട്ട് നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസാണ് രംഗത്തെത്തിയത്. സിപിഎം പ്രവര്‍ത്തകര്‍ കയറി അനാവശ്യ ബഹളമുണ്ടാക്കി കള്ളവോട്ടിന് സാഹചര്യമൊരുക്കിയതിനു ശേഷമാണ് കള്ളവോട്ട് നടന്നതെന്നാണ് ആരോപണം. കണ്ണൂരിലെ തളിപ്പറമ്പിലും മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തേയും ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്..

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് 52, 53 നമ്പര്‍ ബൂത്തുകളില്‍ സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്ന തെളിയിക്കുന്ന ദൃശ്യങ്ങൾ  പുറത്തുവന്നു. തളിപ്പറമ്പ് മണ്ഡലത്തിലെ 171-ാംബൂത്തില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ ആസൂത്രിത ബഹളം ഉണ്ടാക്കി കള്ളവോട്ട് ചെയ്തുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഈ സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രദ്ധ തിരിഞ്ഞപ്പോള്‍, 172-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ടുകള്‍ ചെയ്ുവെന്നാണ് ആരോപണം.

സിപിഐ നേതാവ് പോളിങ് ഏജന്റായി ഇരുന്ന ബൂത്തില്‍ അദേഹത്തിന്റെ മകന്റെ വോട്ടാണ് കള്ളവോട്ടായി ചെയ്തത്. 47-ാം നമ്പര്‍ ബൂത്തായ കല്ലായി സ്‌കൂളിലെ 188 നമ്പര്‍ വോട്ടറാണ് സായൂജ്. എന്നാല്‍ കുന്നിരിക്ക യുപി ്‌സകൂളിലെ 52-ാം ബൂത്തിലാണ് വോട്ട് ചെയ്യാനെത്തിയത്. ഈ ബൂത്തില്‍െ പോളിങ് ഏജന്റും മുന്‍ പഞ്ചായത്തംഗവും സിപിഐ പ്രാദേശിക നേതാവുമായ സുരേന്ദ്രന്‍ അത്തിക്കയുടെ മകന്‍ അഖില്‍ അത്തിക്കയുടെ വോട്ടാണ് സായൂജ് ചെയ്‌തെന്നാണ് ആരോപണം.

കാസര്‍കോട് മണ്ഡലത്തിലുള്‍പ്പെട്ട കല്യാശ്ശേരിയില്‍ കള്ളവോട്ട് നടന്നെന്ന ആരോപണത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതിനിടെയാണ് പുതിയ ആരോപണം.