തരൂരിൻ്റെ പ്രചരണത്തിൽ പാളീച്ചയുണ്ടായി: തുറന്നു സമ്മതിച്ച് കെ മുരളീധരൻ

single-img
29 April 2019

തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പ്രചാരണത്തില്‍ വീഴ്ച ഉണ്ടായെന്ന് തുറന്നു പറഞ്ഞ് കെ. മുരളീധരന്‍ എംഎല്‍എ. ശശി തരൂരിന്റെ പ്രചാരണത്തില്‍ പലപ്പോഴും മെല്ലെപ്പോക്ക് ഉണ്ടായിരുന്നു. വടകരയില്‍ താന്‍ സ്ഥാനാര്‍ത്ഥിയായതോടെ വട്ടിയൂര്‍ക്കാവിലും പ്രചാരണത്തെ ബാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രചരണത്തിൽ പാളീച്ചയുണ്ടായെങ്കിലും വിജയം തരൂരിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ ആര്‍എംപിയും വെല്‍ഫെയര്‍ പാര്‍ട്ടിയും സഹായിച്ചെന്നും മുരളീധരന്‍ പറഞ്ഞു.

വടകരയില്‍ ജയിച്ചാലും വട്ടിയൂര്‍ക്കാവിന്റെ വികസനം പൂര്‍ത്തിയാക്കും. ആര്‍എംപിയുടേയും വെല്‍ഫെയര്‍ പാര്‍ട്ടിയുടേയും സഹായം ഗുണം ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമാകാന്‍ ഇടയാക്കിയെന്നും കെ മുരളീധരന്‍ പറഞ്ഞു.